പക്ഷികളെയും ഞണ്ടിനെയും പിടിക്കാന്‍ അതിര്‍ത്തി കടന്നു; പാക് പൗരന്‍ ഗുജറാത്തില്‍ പിടിയില്‍
അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ പക്ഷികളെയും ഞണ്ടിനെയും പിടികൂടുന്നതിനായാണ് അതിര്‍ത്തി കടന്നതെന്ന് മഹ്ബൂബ് പറഞ്ഞു. ഇയാളെ പിടകൂടുന്ന സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് ഒരു മൂങ്ങയെ കണ്ടെത്തിയിരുന്നു. ഇന്ത്യാപാക് അതിര്‍ത്തി ചാനല്‍ ഹറാമി നല വഴിയാണ് ഇയാളെത്തിയത്.
കഴിഞ്ഞമാസമാണ് ഹറാമി നലയില്‍ നിരീക്ഷണപോസ്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഈ വഴി പലതവണ ആളുകള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ നിരവധി ഫിഷിംഗ് ബോട്ടുകളും ഈ മേഖലയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.