അതിര്‍ത്തി തര്‍ക്കം അവസാനിച്ചത് ആക്രമണത്തില്‍; ചെങ്ങറ എസ്റ്റേറ്റില്‍ ദമ്പതികളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
പത്തനംതിട്ട ചെങ്ങറയില്‍ ദമ്പതികളെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍.തിരുവനന്തപുരത്തുവച്ചാണ് ചെങ്ങറ സ്വദേശി സാംകുട്ടി പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ദമ്പതികള്‍ക്ക് വെട്ടേറ്റത്. രണ്ടുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് മലയാലപ്പുഴ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചെങ്ങറ എസ്റ്റേറ്റിലെ നാല്‍പത്തി എട്ടാം നമ്പര്‍ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിന്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തില്‍ മുറിവേറ്റത്.
ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലയാലപ്പുഴ പൊലീസിനാണ് കേസിന്റെ അന്വേഷണച്ചുമതല.