Wednesday, December 25, 2024
NationalTop News

ഇരിക്കുന്ന കസേര സൗജന്യമായി കിട്ടുമെന്ന് ഓഫർ, അണ്ണാ ഡിഎംകെയുടെ പരിപാടിക്ക് വന്നവ‍‍ർ കസേരകൾ കൊണ്ടുപോയി

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിനെത്തിയാൽ കസേര സൗജന്യമായി നൽകുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫ‍റാണ് ഇതിന് കാരണം. യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇരിക്കുന്ന കസേരയുമായി വീട്ടിൽ പോകാമെന്നായിരുന്നു ഓഫർ. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജയലളിതയുടെ പാർട്ടി കഴിഞ്ഞ രണ്ട് വട്ടവും പ്രതിപക്ഷത്തായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നടൻ വിജയ് പുതിയ രാഷ്ട്രീയ കക്ഷിയുമായി രംഗപ്രവേശം നടത്തിയത്. ഇതോടെ സ്വാധീന മേഖലകളിൽ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് കക്ഷികൾ.

Leave a Reply

Your email address will not be published. Required fields are marked *