യാത്രക്കാരെ ഇറക്കിവിട്ട സംഭവം; യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പ്രതികരണവുമായി സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമായിരുന്നു 120 യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നത്.
ഇന്ന് വൈകുന്നേരത്തോടെ യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ വിമാനം പുറപ്പെടും. സൗദി എയര്‍ലൈന്‍സിന്റെ ഇന്നത്തെ സര്‍വീസില്‍ മാറ്റമില്ലെവന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ഹോട്ടലുകളില്‍ തുടരുകയാണ്. 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം യാത്ര ആരംഭിക്കാനാകാതെ വന്നത്.