യുപിയിൽ പബ്ജി കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മൊബൈൽ ഫോണിൽ പബ്ജി ഗെയിം കളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാർഥികൾ ട്രെയിൻ തട്ടിമരിച്ചു. യുപി മഥുര കന്റോൺമെന്റ് സ്‌റ്റേഷന് സമീപത്താണ് അപകടം. കപിൽ, രാഹുൽ എന്നീ പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്.
മൊബൈലിൽ ഗെയിം കളിച്ച് നടക്കുന്നതിനിടെ പിന്നാലെ ട്രെയിൻ വന്നത് ഇരുവരും അറിഞ്ഞില്ല. അപകട സ്ഥലത്ത് നിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തി. കണ്ടെടുക്കുന്ന സമയത്തും മൊബൈലിൽ ഗെയിം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.