ഫലം അനുകൂലമായാലും കുട്ടിയെ അനുപമക്ക് കൈമാറുക കോടതി വഴിയാകുമെന്ന് മന്ത്രി വീണ ജോർജ്
ദത്ത് വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കുഞ്ഞിന്റെ സംരക്ഷണം സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഡി എൻ എ പരിശോധനഫലം അനുകൂലമായാലും കോടതി വഴിയാകും കുട്ടിയെ അനുപമക്ക് കൈമാറുക.
അനുപമയാണ് കുട്ടിയുടെ അമ്മയെങ്കിൽ എത്രയും വേഗം അവർക്ക് കുഞ്ഞിനെ കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം
ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസില്ലെന്ന വാർത്ത തെറ്റാണ്. അടുത്ത വർഷം ഡിസംബർ വരെ ദത്ത് നൽകാനുള്ള ലൈസൻസ് ശിശുക്ഷേമ സമിതിക്കുണ്ട്. വിവാദത്തിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.