റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചേത്തയ്ക്കൽ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇവർ സുഹൃത്തിനൊപ്പമാണ് കുളിക്കാനിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന ദുർഗാദത്ത് മൊബൈൽ ഫോൺ എടുക്കാനായി കരയിലേക്ക് കയറി തിരികെ വന്നപ്പോഴാണ് പാറയുടെ ഉള്ളിൽ ശബരിയും ജിത്തുവും കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു.