പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു
പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു
ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളും കെ എസ് യുവുമാണ് ഹർജികൾ നൽകിയത്. ഈ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി. എട്ട്, ഒമ്പത് ക്ലാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.