ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; തൃശ്ശൂരിൽ വീട് വിട്ടിറങ്ങിയ 14കാരൻ മരിച്ച നിലയിൽ
തൃശ്ശൂരിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശ് എന്ന 14കാരനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ആകാശിനെ കാണാതായത്
അന്വേഷണത്തിനിടെ ബുധനാഴ്ച കുട്ടിയുടെ ചെരുപ്പും സൈക്കിളും കൂടൽ മാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ തെരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുട്ടി.