വെള്ളമുണ്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വെള്ളമുണ്ട പുളിഞ്ഞാൽ സ്വദേശി ചീകാപാറയിൽ ആയുഷ്(15) ആണ് മരിച്ചത്.വീടിന്റെ മുകൾനിലയിൽ താമസിക്കുന്ന വദ്യാർത്ഥി കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞതനു ശേഷം കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്റ്റെയർകെയ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.കുട്ടിയുടെ അച്ഛനും അമ്മയും ഗൾഫിൽ ജോലി ചെയ്തു വരികയാണ്.പിതാവ് ജിക്‌സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചു വരുന്നത്. മരണകാരണം വ്യക്തമല്ല.
ബോഡി പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ മാതാപിതാക്കൾ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയതിനു ശേഷം ശവസംസ്‌കാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു.