കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു
മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഏഴാംചിറ, സഹൃദയ ഗ്രന്ഥശാല കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും, വനിതാവേദി രൂപീകരണവും
ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനംചെയ്തു.
സഹൃദയ ഗ്രന്ഥശാല പ്രസിഡന്റ് ഷിജു സി ആർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി രാജു സ്വാഗതം പറഞ്ഞു,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ ദേവ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, വൈത്തിരി താലൂക്ക് എക്‌സി. അംഗം എ. കെ. മത്തായി, വാർഡ് മെമ്പർ സിന്ധു,റിയൽ ഇൻഫോടെക് മാനേജിങ് ഡയറക്ടർ വിനോദ് അണിമംഗലത്, പി ബി ബെന്നി,ബെന്നി പീറ്റർ എന്നിവർ സംസാരിച്ചു.കോവിഡ് മുന്നണി പോരാളികൾക്കുള്ള മൊമെന്റോ റിയൽ ഇൻഫോടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തു.ചടങ്ങിനു സജി പൂവത്തിങ്കൽ നന്ദി പറഞ്ഞു.