ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷോപിയാനിലെ സെയ്‌നാപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസവും ഷോപിയാൻ സെക്ടറിൽ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ബന്ദിപോരയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു.
2022 ജനുവരിയിൽ മാത്രം കാശ്മീരിൽ 11 ഏറ്റുമുട്ടലുകളാണ് നടന്നത്. 21 ഭീകരരെ സൈന്യം വധിച്ചു. ഇതിൽ എട്ട് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്.