കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു
ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ ടീമിന് നേരെ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചു. ശ്രീനഗർ എച്ച് എം ടി മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന സേനാസംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീവ്രവാദികൾ സംഭവസ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെടുകയും ചെയ്തു. മൂന്ന് പേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ പാക്കിസ്ഥാനികളാണെന്ന് സൈന്യം പറയുന്നു
ആക്രമണത്തിന് പിന്നിൽ ഏത് സംഘടനയാണെന്ന് വ്യക്തമല്ല. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾക്ക് സ്വാധീനമുള്ള മേഖലയിലാണ് ആക്രമണം നടന്നത്.