പഞ്ചാബ് പോളിംഗ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടം, അഖിലേഷ് യാദവും ജനവധി തേടുന്നു
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. 117 മണ്ഡലങ്ങളിലേക്കായി 1304 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. പ്രധാനമായും ഭരണകക്ഷിയായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാണ് മത്സരം. ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളും ശക്തമായി രംഗത്തുണ്ട്.
വലിയ പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ സംസ്ഥാന ഭരണം പിടിക്കുമെന്ന ഉറപ്പിലാണ് കെജ്രിവാളും സംഘവും. എന്നാൽ കഴിഞ്ഞ തവണ നേടിയ സീറ്റുകൾ ലഭിച്ചില്ലെങ്കിലും അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്
ഉത്തർപ്രദേശിൽ ഇന്ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. കർഹാലിൽ നിന്നാണ് അഖിലേഷ് മത്സരിക്കുന്നത്.