ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു കാശ്മീരിലെ ട്രാളിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെത്തി. 24 മണിക്കൂറിനിടെട്രാളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്
വെള്ളിയാഴ്ച ശ്രീനഗറിന് സമീപത്തുള്ള ക്രൂവിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം രജൗറിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു.