ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു പോലീസുകാരന് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു
ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ ലഷ്‌കർ പ്രവർത്തകരാണ്
ഷോപിയാനിലെ ബദ്ഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു. ഒരു പോലീസുകാരന് പരുക്കേറ്റു. മുഹമ്മദ് അൽത്താഫ് എന്ന പോലീസുകാരനാണ് മരിച്ചത്.