കാശ്മീരിലെ രജൗറിയിൽ ഏറ്റുമുട്ടൽ; മലയാളി അടക്കം രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മു കാശ്മീരിലെ രജൗറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം രണ്ട് സൈനികർക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായിബ് സുബേദാർ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശി ശിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.