Tuesday, April 15, 2025
National

‘സോണിയയല്ല, വസുന്ധരയാണ് ഗെലോട്ടിന്റെ നേതാവ്; സച്ചിൻ പൈലറ്റ്

രാജസ്ഥാൻ കോൺഗ്രസിൽ ചേരിപ്പോര് മുറുകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ തുറന്നടിച്ച് സച്ചിൻ പൈലറ്റ്. സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജെയാണ് ഗെലോട്ടിന്റെ നേതാവെന്ന് വിമർശനം. സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായിൽ നിന്ന് പണം വാങ്ങിയെന്ന അശോക് ഗെലോട്ടിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്.

ധോൽപൂരിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം കേട്ടു. പ്രസംഗം കേട്ടപ്പോൾ സോണിയ ഗാന്ധിയല്ല, വസുന്ധര രാജെ സിന്ധ്യയാണ് ഗെലോട്ടിന്റെ നേതാവെന്ന് തോന്നി. ഒരു വശത്ത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുക എന്ന ദൗത്യമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ വസുന്ധര രാജെ കോൺഗ്രസ് സർക്കാരിനെ രക്ഷിക്കുകയാണെന്ന് ഗെലോട്ട് പറയുന്നു. ഈ വൈരുദ്ധ്യം വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ചും ബിജെപി നേതാക്കളെ പുകഴ്ത്തിയുമാണ് ഗെലോട്ടിന്റെ പ്രസംഗം. 40-45 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന എംഎൽഎമാരെയാണ് മുഖ്യമന്ത്രി ഗെലോട്ട് കുറ്റപ്പെടുത്തിയതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയും യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കാട്ടുന്നതിനായി പൈലറ്റ് അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് “ജൻ സംഘർഷ് യാത്ര” പ്രഖ്യാപിച്ചു. യാത്ര ആർക്കും എതിരല്ലെന്നും അഴിമതിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *