രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി; സച്ചിൻ പൈലറ്റ് വിഭാഗം അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് രംഗത്ത്
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേയ്ക്ക്. സച്ചിൻ പൈലറ്റ് വിഭാഗം അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് രംഗത്തെത്തി. സച്ചിനെ ചതിയൻ എന്ന് ഇന്നലെ അശോക് ഗഹ്ലോട്ട് വിളിച്ചിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്ര എതാനും ദിവസങ്ങൾക്കുള്ളിൽ രാജസ്ഥാൻ അതിർത്തി കടക്കും. പാർട്ടി ഭരിയ്ക്കുന്ന സംസ്ഥാനത്ത് യാത്രയെ ചരിത്രമാക്കണം എന്നാണ് കോൺഗ്രസ് ദേശീയ നേത്യത്വത്തിന്റെ താത്പര്യം. സച്ചിൻ പൈലറ്റ് – അശോക് ഗഹ്ലോട്ട് വാക്ക് പോര് ഈ സാഹചര്യത്തിൽ ദേശീയ നേത്യത്വത്തിന്റെ പ്രതിക്ഷകൾക്ക് വിലങ്ങ് തടിയാകുന്നു.
സച്ചിനെ ചതിയനെന്ന് വിളിച്ച് പ്രകോപിപ്പിച്ച് അശോക് ഗഹ്ലോട്ടിന്റെ നടപടിയിൽ ദേശിയ നേത്യത്വത്തിന് അത്യപ്തി ഉണ്ട്. പക്ഷേ പരസ്യമായി ഗഹ്ലോട്ടിനെ താക്കീത് ചെയ്യാൻ അവർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് സമ്മർദ്ദ തന്ത്രവുമായി സച്ചിൻ പൈലറ്റ് വിഭാഗം ഇന്ന് രംഗത്ത് എത്തിയത്. അവസാന വർഷ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നല്കണം എന്നാണ് ആവശ്യം.