ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാട്, ലീഗിന്റേത് വിശാല കാഴ്ച്ചപ്പാട്: മന്ത്രി എം ബി രാജേഷ്
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാടെന്ന് മന്ത്രി എം ബി രാജേഷ്. കക്ഷി രാഷ്ട്രീയത്തിനതീതമായി വിവേകത്തോടെയാണ് എല്ലാവരും പ്രതികരിച്ചത്, എന്നാൽ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് വ്യത്യസ്തമായ നിലപാട് ആണ്.
കുഞ്ഞാലിക്കുട്ടിയുടെയും കെ സി വേണുഗോപാലിന്റെയും വിശാലമായ കാഴ്ചപ്പാട് ആണ്. ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രയത്തിന് അതീതമായ പിന്തുണ കിട്ടി. ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും എം ബി രാജേഷ് വ്യക്തമാക്കി.