വിസി നിയമനം: മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹം; കോൺഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും: കെ ടി ജലീൽ
ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമെന്ന് കെ ടി ജലീൽ എംഎൽഎ. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും ജലീൽ രൂക്ഷമായി വിമർശിച്ചു.
ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവർണറിൽ കണ്ടു തുടങ്ങിയതെന്നും സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കമെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.