വിശാല പ്രതിപക്ഷം: മമത ബാനർജി-സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന്
പ്രതിപക്ഷ ഐക്യമുറപ്പിക്കാനായി ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയതലത്തിൽ തന്നെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് മമതാ ബാനർജിയുടെ ലക്ഷ്യം. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇതിൽ നിർണായകമാകും
എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മമതാ ബാനർജി കൂടിക്കാഴ്ച നടത്തും. പെഗാസസ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രവുമായി നേരിട്ട് ഏറ്റുമുട്ടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമത ഡൽഹിയിലെത്തിയത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമതാ ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു. പെഗാസസ് വിഷയത്തിൽ പ്രധാനമന്ത്രിയെ മമത നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു.