വിദേശയാത്രയുടെ നേട്ടങ്ങൾ കടയിൽ നിന്ന് സാധനം വാങ്ങി കൊണ്ട് വരുന്നത് പോലെയല്ല; പ്രതിപക്ഷ നേതാവിന് മറുപടിയുമായി വി.ശിവൻകുട്ടി
വിദേശയാത്രയിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. വിദേശയാത്രയുടെ നേട്ടങ്ങൾ കടയിൽ നിന്ന് സാധനം വാങ്ങി കൊണ്ട് വരുന്നത് പോലെയല്ലല്ലോ മന്ത്രി പരിഹസിച്ചു. വിദേശ യാത്ര വിവാദമാക്കേണ്ട കാര്യമില്ല. ലോകത്ത് നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാളെ മുതൽ റിസൾട്ട് ഉണ്ടായെന്ന് വരില്ല. മന്ത്രിമാർ തിരികെ വന്നിറങ്ങി കഴിഞ്ഞില്ലല്ലോ. പിന്നെയാണോ ധൂർത്ത് എന്ന് പറയുന്നത്. നേട്ടങ്ങൾ ബോധ്യപ്പെടാൻ സമയം എടുക്കും. കുടുംബാംഗങ്ങളുമായി പോകുന്നതിൽ ഒരു തെറ്റുമില്ല. മറ്റാരുടെയും ഭാര്യയെ കൂട്ടിയല്ല പോയത്. സ്വന്തം ഭാര്യയെ കൂട്ടിയാണ് പോയതെന്നും വി.ശിവൻകുട്ടി പറഞ്ഞു.