മാസങ്ങൾക്ക് ശേഷം ശബരിമല നട തുറന്നു; ദർശനത്തിനായി ഭക്തരെത്തി തുടങ്ങി
തുലാ മാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഭക്തർ പുലർച്ചെ മുതൽ ദർശനത്തിനായി എത്തി തുടങ്ങി. ഒരു ദിവസം 250 പേർക്ക് മാത്രമാണ് പ്രവേശനം. വെർച്വൽ ബുക്കിംഗ് വഴിയാണ് ദർശനത്തിന് അനുമതിയുള്ളത്.
48 മണിക്കൂർ മുമ്പ് പരിശോധിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഭക്തരെത്തുന്നത്. കൂടാതെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ആവശ്യമാണ്. മല കയറാൻ മാസ്‌ക് ആവശ്യമില്ല. ദർശനത്തിന് പോകുമ്പോഴും താഴെ പമ്പയിലും മാസ്‌ക് നിർബന്ധമായും വെക്കണം
ഭക്തർ കൂട്ടംകൂടി മല കയറരുത്. കൊവിഡ് സർട്ടിഫിക്കറ്റ് നിലയ്ക്കലിൽ വെച്ച് പരിശോധിക്കും. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആന്റിജൻ പരിശോധന നടത്തും. പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം പമ്പയിൽ 20 ഷവറുകൾ സ്ഥാപിച്ചു. നെയ്യാഭിഷേകത്തിനോ പ്രസാദം സ്വീകരിക്കാനോ സാധഇക്കില്ല.