ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നട തുറന്നു
ശബരിമല നട തുറന്നു. ചിങ്ങമാസ പൂജകൾക്കായാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്.
ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിലുള്ള പോലീസുകാരും മാത്രമാണ് ദർശനത്തിനായുണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല. പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്ക്കും. ഓണ പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും.