ശബരിമല നട ഇന്ന് തുറക്കും; പ്രതിദിനം 250 പേർക്ക് ദർശനം, മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
ശബരിമല നട തുലാമാസ പൂജകൾക്കായി ഇന്ന് തുറക്കും. ആറ് മാസത്തിന് ശേഷം സന്നിധാനത്ത് ഭക്തരെത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ശനിയാഴ്ച രാവിലെ അഞ്ച് മണി മുതലാണ് ഭക്തർക്ക് ദർശനാനുമതി
കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനത്തിനെത്താം. 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം.
പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദം. ബുക്കിംഗ് നടത്തിയപ്പോൾ ദർശനത്തിന് നൽകിയ സമയവും തീയതിയും കൃത്യമായി പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മാസ്‌ക്, കയ്യുറ, സാനിറ്റൈസർ എന്നിവ കരുതണം. കൂട്ടം ചേർന്ന് സഞ്ചരിക്കരുത്. പോലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.