Friday, January 10, 2025
Kerala

ബി.ജെ.പിയുടെ കൈയ്യിൽ കേരളത്തെ ഏല്പിച്ചാൽ നികുതി വർധിപ്പിക്കാതെ ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കും; അബ്ദുള്ളക്കുട്ടി

ബി.ജെ.പിയുടെ കൈയ്യിൽ കേരളത്തെ ഏല്പിച്ചാൽ നികുതി വർധിപ്പിക്കാതെ ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി ബാല​ഗോപാലിനെ ധനമന്ത്രിയാക്കിയത് സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹത്തിന് അറിവില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പിണറായി നോക്കിയത് വിവരമുളള ഒരാളെയല്ല, മറിച്ച് വിധേയനായി പ്രവർത്തിക്കുന്ന ഒരാളേയാണ്. അതാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ.

നികുതി വരുമാനത്തിലെ കിട്ടാക്കടം കുടിശിക നികുതി വെട്ടിപ്പുകാരയ പ്രമാണിമാരിൽ നിന്ന് മുഖം നോക്കാതെ പിരിച്ചും ഗോൾഡ് പോലീസ് എന്ന ഒരു വിഭാഗത്തെ നിയമിച്ചും ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കുമെന്നാണ് അബ്ദുള്ളക്കുട്ടി അവകാശപ്പെടുന്നത്. അബ്ദുള്ളക്കുട്ടിയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നവയിൽ അധികവും.

Leave a Reply

Your email address will not be published. Required fields are marked *