ബജറ്റിൽ ന്യായമായ നികുതി വർധനവുണ്ടാകും, കേന്ദ്രം വിഹിതം നൽകുന്നില്ല; കെ എൻ ബാലഗോപാൽ
ബജറ്റിൽ ന്യായമായ നികുതി വർധനവുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രത്തിൽ നിന്നും അർഹമായ നികുതി വിഹിതം കിട്ടുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനം അതിന് തയ്യാറല്ല.
കേരളത്തിന് എയിംസും ആധുനിക സംവിധാനങ്ങളും വേണമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നതാണ് കേന്ദ്ര സമീപനം. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവർത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു.