Tuesday, April 15, 2025
Kerala

മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറും തമ്മിൽ കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തുന്നത്. ഇന്ന് അദ്ദേഹത്തിന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്. സൈബി ജോസിൻ്റെ കോഴക്കേസുമായി ബന്ധപ്പെട്ട് കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് നേരിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരമാണോ ഇന്നത്തെ കൂടിക്കാഴ്ച എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു വ്യക്തതയില്ല. കാരണം നമുക്കോ ഇവിടെ നിന്നിട്ടുള്ള മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ നേരത്തെ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ചീഫ് ജസ്റ്റിസ് എത്തിയ ശേഷമാണ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് എത്തുന്നു എന്നുള്ള കാര്യം മനസ്സിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *