തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു, കേസെടുത്ത് പൊലീസ്
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു.
അതിക്രമിച്ച ആളുകളുടെ മുഖം സ്ത്രീയ്ക്ക് ഓർമയില്ല. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് എഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴികളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.