സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച ഇന്ന് തിരുവനന്തപുരത്ത്; മുല്ലപ്പെരിയാർ ചർച്ചയാകും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തും. ഇന്ന് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടത്തുക. വൈകീട്ട് കോവളത്താണ് കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
അന്തർസംസ്ഥാന വിഷയങ്ങൾ, ജലകരാറുകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്യും. തെക്കൻ സംസ്ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനാണ് എം.കെ.സ്റ്റാലിൻ തിരുവനന്തപുരത്തെത്തുന്നത്.