അഖിൽ ഖുറേശി രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്; 13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു
13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഖിൽ ഖുറേശിയെ നിയമിച്ചിട്ടുണ്ട്. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു.
സീനിയോറിറ്റി ലിസ്റ്റിൽ രണ്ടാമത് ഉണ്ടായിരുന്നിട്ടും അഖിൽ ഖുറേശിയുടെ പേര് സുപ്രിം കോടതി ജഡ്ജിമാരുടെ പട്ടികയിൽ കൊളീജിയം ഉൾപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നു. ഇതിൻ്റെ തുടർച്ച ആയാണ് അദ്ദേഹത്തെ ഇപ്പോൾ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.