Monday, January 6, 2025
World

യുക്രൈന്റെ പ്രധാന നഗരം പിടിച്ചടക്കിയെന്ന് റഷ്യ; ട്രൂപ്പുകളെ അനുമോദിച്ച് പുടിൻ

യുക്രൈന്റെ പ്രധാന നഗരങ്ങളിലൊന്നായ ബാഖ്മുത് നഗരം പിടിച്ചെടുത്തെന്ന് റഷ്യ. വിജയത്തിൽ റഷ്യൻ സൈന്യത്തേയും വാഗ്നർ സേനയേയും വ്‌ളാഡിമർ പുടിൻ അനുമോദിച്ചു. യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ നിർണായകമാണെന്നും കീവ് അറിയിച്ചതിന് മണിക്കൂറുകൾ പിന്നാലെയായിരുന്നു റഷ്യയുടെ അറിയിപ്പ്.

70,000 ലേറെ പേർ താമസിച്ചിരുന്ന ബാഖ്മുതിലാണ് ഏറ്റവും ദൈർഖ്യമേറിയ ഏറ്റുമുട്ടൽ നടന്നത്. തുടർച്ചയായി നേരിട്ട പരാജയങ്ങൾക്കൊടുവിൽ ബാഖ്മുത് പിടിച്ചടക്കിയത് ശുഭസൂചനയായാണ് റഷ്യ കണക്കാക്കുന്നത്. ബാഖ്മുതിലൂടെ ഡോൺബാസിന്റെ വിവിധ മേഖലകളിലേക്ക് കടക്കാൻ റഷ്യൻ സേനയ്ക്ക് അനായാസം സാധിക്കും.

224 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യ ബാഖ്മുത് പിടിച്ചടക്കിയത്. റഷ്യയുടെ ഔദ്യോഗികസേനയല്ലാത്ത വാഗ്നർ സേനയാണ് ബാഖ്മുത് പിടിച്ചടക്കാൻ മുന്നിൽ നിന്നത്. മെയ് 25 ഓടെ ബാഖ്മുത് പരിശോധിച്ച് റഷ്യൻ സൈന്യത്തിന് കൈമാറുമെന്ന് വാഗ്നർ നേതാവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *