Monday, January 6, 2025
Kerala

മൃതദേഹം വച്ചുള്ള വിലപേശൽ തന്ത്രങ്ങളിൽ നിന്ന് പിന്മാറണം; വനംമന്ത്രി

കാട്ടുപോത്തിനെ വെടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ചില സംഘടനകൾ ക്രൂരമായ നിലപാട് സ്വീകരിക്കുന്നു. മൃതദേഹം വച്ചുള്ള വിലപേശൽ തന്ത്രങ്ങളിൽ നിന്ന് പിന്മാറണം. വളരെ സൂക്ഷിച്ച് ചെയ്യേണ്ട നടപടിയാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുക എന്നത്. ഇന്നലെ കളക്ടർക്ക് വെടിവയ്ക്കാൻ ഉത്തരവിടാനുള്ള അധികാരമില്ല എന്നായിരുന്നു ആക്ഷേപം, ഇന്നത് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ പ്രശ്നവും കോടതിയിൽ പോകാൻ സാധ്യത ഉണ്ട്. ഇനി ഒരു കാട്ടുപോത്ത് ആക്രമണം ഇല്ലാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സമ്മർദം ഉണ്ടാക്കുന്ന നടപടികളിൽ നിന്ന് പിന്മാറണം. മതമേലധ്യക്ഷന്മാർ സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അവർ ആലോചിക്കണം.
കെസിബിസിയുടെ നിലപാട് അല്പം പ്രകോപനപരമാണ്. ഈ പ്രവർത്തനം അവരുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് വനംമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയത്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *