50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈന്റെ അവകാശവാദം; ആറ് വിമാനങ്ങൾ തകർത്തുവെന്നും യുക്രൈൻ
റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്റ്ററും തകർത്തതായി യുക്രൈൻ സൈന്യം. തങ്ങളുടെ തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും യുക്രൈൻ അവകാശപ്പെടുന്നു. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
യുക്രൈന്റെ വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് റഷ്യയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തതെന്ന് യുക്രൈൻ സൈനിക മേധാവി പറഞ്ഞു. ആക്രമണത്തിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും സൈനിക മേധാവി അവകാശപ്പെട്ടു.
അതേസമയം യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ നിന്നടക്കം ജനങ്ങൾ പലായനം ചെയ്യുകയാണ്. റോഡുകളിലും മെട്രോ സ്‌റ്റേഷനുകളിലുമടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുക്രൈൻ സെൻട്രൽ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി.