യുക്രൈന്റെ തീര നഗരങ്ങൾ ഓരോന്നായി കീഴടക്കി റഷ്യ; നാറ്റോയ്ക്കും ഭീഷണി
യുക്രൈനിലെ പ്രധാന തീരനഗരങ്ങളിൽ റഷ്യൻ ആധിപത്യം. പ്രധാന നദികളിലൊന്നായ നീപ്പർ നദിയുടെ കിഴക്കൻ പകുതി പൂർണമായി റഷ്യ പിടിച്ചു. അതിർത്തി തുറമുഖങ്ങൾ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിർത്തികൾ അടച്ച് കൈക്കലാക്കാനാണ് റഷ്യയുടെ നീക്കം. റൊമാനിയൻ തീരം വരെയുള്ള സമുദ്രാതിർത്തിയുടെ നിയന്ത്രണം റഷ്യയുടെ മുമ്പേയുള്ള ആഗ്രഹമാണ്
പ്രധാന തുറമുഖ നഗരമായ കേഴ്‌സൻ റഷ്യ നേരത്തെ പിടിച്ചിരുന്നു. നീപ്പർ നദിയുടെ ഡെൽറ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയായാണ് അറിയപ്പെടുന്നത്. തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാൽ അതുവഴി മാൽഡോവ വരെ നീളുന്ന കരിങ്കടൽ അതിർത്തി മേഖല റഷ്യയുടെ നിയന്ത്രണത്തിലാകും ഒഡേസയിൽ കനത്ത ആക്രമണം നടക്കുന്നുണ്ട്.
യുക്രൈന്റെ കരിങ്കടൽ, അസോവ കടൽ അതിർത്തികൾ ഇല്ലാതാക്കുകയാണ് റഷ്യ ഇപ്പോൾ ചെയ്യുന്നത്. റൊമാനിയൻ തീരം വരെ റഷ്യൻ ആധിപത്യം നാറ്റോക്കും ഭീഷണിയാണ്.