റഷ്യൻ മേജർ ജനറൽ ഗെരാസിമോവിനെ വധിച്ചതായി യുക്രൈന്റെ അവകാശവാദം
റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈൻ. ഖാർകീവിൽ നടന്ന യുദ്ധത്തിൽ റഷ്യൻ മേജർ ജനറൽ വിറ്റാലി ഗെരാസിമോവിനെ വധിച്ചെന്നാണ് യുക്രൈൻ പ്രതിരോധ സേന അറിയിച്ചത്. സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41ാം ആർമി ഫസ്റ്റ് ഡെപ്യൂട്ടി കമാൻഡറായിരുന്നു ഗെരാസിമോവ്
ചെചൻ യുദ്ധത്തിലും സിറിയയിലെ സൈനിക നടപടിയിലും പങ്കെടുത്ത സൈനികനായിരുന്നു ഗെരാസിമോവ് എന്ന് യുക്രൈൻ പറയുന്നു. റഷ്യയുടെ നിരവധി സൈനികരെ പരുക്കേൽപ്പിക്കുകയും ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തതായും യുക്രൈൻ അവകാശപ്പെടുന്നു.