അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് . അമേരിക്ക കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഇരയായവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. മാർസെൽ ടി നെൽസൺ (42), ക്രിസ്റ്റൻ ഫെയർചൈൽഡ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ കൻസാസ് സിറ്റിയിലുള്ള മക്‌ഡൊണാൾഡ് റെസ്റ്റോറന്റിന് സമീപം രാത്രി 9 മണിക്കായിരുന്നു വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനിടെ സ്വീഡനിലും വെടിവയ്പുണ്ടായി. ആക്രമണത്തിൽ 15 കാരൻ കൊല്ലപ്പെടും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.