അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. കൊളറാഡോയിൽ നടന്ന പിറന്നാൾ പാർട്ടിക്കിടെ അക്രമി നടത്തിയ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമിയും ആത്മഹത്യ ചെയ്തു.
പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന പെൺകുട്ടിയുടെ സുഹൃത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.