ചൈനയിൽ വൻ വാഹനാപകടം; 17 പേർ മരിച്ചു, 22 പേർക്ക് പരുക്ക്
കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ വൻ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ 17 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സർക്കാർ മാധ്യമമായ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നഞ്ചാങ് കൗണ്ടിയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ദൃശ്യപരത കുറഞ്ഞതാകാം അപകടകാരണം.
കർശനമായ സുരക്ഷാ നിയന്ത്രണങ്ങളുടെ അഭാവം മൂലം ചൈനയിൽ റോഡ് അപകടങ്ങൾ സാധാരണമാണ്.