യുഎസിലെ അരിസോണയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്
യുഎസിലെ അരിസോണയിൽ യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. അരിസോണയിലെ അടുത്തടുത്ത നിരത്തുകളിലാണ് യുവാവ് വെടിവെപ്പ് നടത്തിയത്. ഒന്നരമണിക്കൂറോളമാണ് ഇയാൾ ഭീതി സൃഷ്ടിച്ചത്. പോലീസ് എത്തിയപ്പോൾ യാതൊരുവിധത്തിലുള്ള എതിർപ്പും കൂടാതെ ഇയാൾ കീഴടങ്ങുകയും ചെയ്തു.
കുറ്റവാളിയെ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് അരിസോണ പൊലീസ് വക്താവ് ബ്രാൻഡൺ ഷേഫാർട്ട് പറഞ്ഞു.