ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ
ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ജീപ്പ് യത്രികരായ അഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു.
ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.
മൂന്നാറിൽ നിന്ന് വന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. എട്ടംഗ സംഘമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.