Monday, January 6, 2025
Kerala

പുനഃസംഘടന തർക്കം; താരിഖ് അൻവറിൽ പ്രതീക്ഷയില്ല, എഐസിസി അധ്യക്ഷനെ കാണാനുറച്ച് എ – ഐ ഗ്രൂപ്പുകൾ

പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവറിൽ പ്രതീക്ഷയില്ലെന്ന് എ – ഐ ഗ്രൂപ്പുകൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുൻവിധിയോടെയാണ് സംസാരിക്കുന്നത്.
താരിഖിനോട് സംസാരിച്ചാൽ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. താരിഖിന്റെ സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ടുകാണുമെന്ന് എ – ഐ ഗ്രൂപ്പുകൾ അറിയിച്ചു.

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ച നടത്തിയാലും മല്ലികാർജുൻ ഖാർഗെയെ നേരിട്ടു കാണാനാണ് എ – ഐ ഗ്രൂപ്പുകളുടെ തീരുമാനം . എതിർപ്പുകൾക്കിടയിലും വിജിലൻസ് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാനാണ് എ – ഐ ഗ്രൂപ്പുകളുടെ നീക്കം.

കൂടിയാലോചന നടത്തിയാണ് പ്രസിഡൻ്റുമാരെ നിശ്ചയിച്ചത് എന്ന താരിഖ് അൻവറിൻ്റെ പ്രസ്താവനക്കെതിരെ ഗ്രൂപ്പുകളിൽ അമർഷമുണ്ട്. താരിഖ് അൻവർ കേരളത്തിൽ എത്തിയശേഷമാകും നേതാക്കൾ ഡൽഹിയിലേക്ക് പോവുക.

Leave a Reply

Your email address will not be published. Required fields are marked *