ജമ്മു കശ്മീരിലെ പൂഞ്ചിൽ രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സൈന്യം വെടിവച്ചു കൊന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെ ജില്ലയിലെ ബാലകോട്ട് സെക്ടറിൽ വച്ചാണ് ഭീകരർ കൊല്ലപ്പെട്ടത്. ഗ്രാമത്തിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട സൈനിക ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ പ്രദേശത്ത് സൈന്യം തെരച്ചിൽ ആരംഭിച്ചപ്പോഴാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.