Saturday, April 12, 2025
World

അമേരിക്കയിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; കുട്ടികളടക്കം 20 പേർക്ക് പരുക്ക്

അമേരിക്കയിലെ വിസ്‌കോൺസിനിൽ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി കുട്ടികൾ അടക്കം 20 പേർക്ക് പരുക്കേറ്റു. യുഎസ് പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അമിത വേഗതയിലെത്തിയ കാർ ക്രിസ്മസ് പരേഡിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാർ തടയുന്നതിനായി പോലീസ് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും എഫ് ബി ഐ അറിയിച്ചു. ഭീകരാക്രമണമാണോ അപകടമാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *