ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞു; 30 യാത്രക്കാർക്ക് പരുക്ക്
ഏറ്റൂമാനൂരിൽ എംസി റോഡിൽ അടിച്ചിറ ഭാഗത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 30ലേറെ യാത്രക്കാർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സംശയം. പരുക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.