ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് മരണം; ശനിയാഴ്ച രണ്ട് പേർ മരിച്ചു
ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രണ്ട് പേരാണ് ചൈനയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
ചൈനയിൽ ഏറ്റവുമധികം നിയന്ത്രണങ്ങളും ലോക്ക് ഡൗണും നിലവിലുള്ള നഗരമാണ് ജിലിൻ. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ചൈനയിലെ ആകെ കൊവിഡ് മരണം 4638 ആയ
ശനിയാഴ്ച മാത്രം 4051 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ പകുതിയിലധികവും ജിലിനിൽ നിന്നാണ്.