ആറ് വയസ്സുകാരന്റെ കൊലപാതകം: അമ്മ ഷാഹിദ തീവ്ര മത ഗ്രൂപ്പുകളിൽ സജീവം, കത്തി വാങ്ങിയത് ഭർത്താവിനെ കൊണ്ട്
പാലക്കാട് ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുള്ളതായി ഏകദേശം വ്യക്തമായിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ഷാഹിദക്ക് മാനസിക വിഭ്രാന്തിയാണെന്ന ബന്ധുക്കളുടെ വാദം പോലീസ് മുഖവിലക്കെടുക്കുന്നില്ല
ആറ് വർഷത്തോളം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക് ഡൗൺ സമയത്ത് സ്‌കൂളിൽ പോയിരുന്നില്ല. ഈ സമയത്താണ് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിൽ സജീവമായിരുന്നത്.
ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. ഷാഹിദ ആവശ്യപ്പെട്ട പ്രകാരം പുതിയ കത്തിവാങ്ങി നൽകിയതായി ഭർത്താവ് സുലൈമാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.