Tuesday, January 7, 2025
Kerala

വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം നിലച്ചു

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ

അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകളടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ കട കമ്പോളങ്ങൾ തുറന്നിട്ടില്ല.

കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *