നവജാത ശിശുവിനെ ഇയർ ഫോൺ കഴുത്തിൽ മുറുക്കി കൊന്ന കേസ്; അമ്മ പിടിയിൽ
കാസർകോട് ചെക്കോലിൽ നവജാത ശിശുവിനെ കഴുത്തിൽ ഇയർ ഫോൺ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ പിടിയിൽ. ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. ചെടേക്കാലിൽ ഡിസംബർ 16നാണ് സംഭവം
രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗർഭിണിയായിരുന്നുവെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നതായി ഡോക്ടർ മനസ്സിലാക്കുകയും വീട്ടിൽ തെരച്ചിൽ നടത്താൻ ബന്ധുക്കളോട് നിർദേശിക്കുകയുമായിരുന്നു.വീട്ടുകാർ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചു. കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോയെന്നും പോലീസ് അന്വേിഷിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവും ബന്ധുക്കളും പുറത്ത് പോയ സമയത്താണ് പ്രസവം നടന്നത്.